About Us
"A legacy woven with tradition, nurtured by unity."
A Journey Through Generations
എ.ഡി. മൂന്നാം ശതകത്തിൽ തന്നെ കുറവിലങ്ങാട് ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നതായും വിശുദ്ധ മർത്തമറിയം പള്ളി സ്ഥാപിക്കപ്പെട്ടതായും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കൊടുങ്ങല്ലൂരിൽനിന്നും ക്രിസ്ത്യാനികളായി മാറിയ നാലു നമ്പൂതിരി കുടുംബങ്ങൾ കുറവിലങ്ങാട് പള്ളിയുടെ നാലുവശങ്ങളിൽ താമസമുറപ്പിച്ചു എന്നും അവരുടെ സന്തതിപരമ്പരയിൽപ്പെട്ടവരാണ് കുറവിലങ്ങാട് നസ്രാണികൾ എന്നും വിശ്വസിക്കപ്പെടുന്നു.
നിഖ്യാസുന്നഹദോസ് തീരുമാന പ്രകാരം സെലൂക്യാ ആസ്ഥാനമാക്കി സ്ഥാപിച്ച കിഴക്കിന്റെ സിംഹാസനത്തിൽനിന്നും 16-ാം നൂറ്റാണ്ടുവരെ മലങ്കരയിലേക്ക് മെത്രാന്മാരെ അയച്ചിരുന്നതായും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തുവർഷം 1498-ൽ പോർച്ചുഗീസുകാരനായ വാസ്കോ ഡി ഗാമ കേരളത്തിൽ വരികയും ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളെയും സുറിയാനി സഭയെയും പറ്റി മനസ്സിലാക്കി പോർച്ചുഗൽ സഭയ്ക്കും രാജാവിനും വിവരങ്ങൾ നൽകുകയും തുടർന്ന് പോർട്ടുഗീസുകാർ കേരളത്തിൽ എത്തി ഇവിടെ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി രാജ്യഭരണത്തിൽ ഏർപ്പെടുകയും ചെയ്തു. ആ കൂട്ടത്തിൽ പോർച്ചുഗീസ് മിഷനറിമാർ കേരളത്തിൽ പ്രവേശിക്കുകയും സുറിയാനി ക്രിസ്ത്യാനികളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
1599-ൽ നടന്ന ഉദയംപേരൂർ സുന്നഹദോസോടെ സുറിയാനി സഭയുടെമേൽ കത്തോലിക്കാ ആധിപത്യം അടിച്ചേൽപ്പിക്കപ്പെട്ടു. സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങൾക്കു വിരുദ്ധമായ പല നിശ്ചയങ്ങളും പ്രസ്തുത സുന്നഹദോസിൽ കൈക്കൊണ്ടു. അതിൽ പ്രധാനമായത് പള്ളികളിൽ രൂപങ്ങൾവെച്ച് ആരാധന നടത്തണമെന്നതായിരുന്നു. വിഗ്രഹാരാധനയിൽ വിശ്വസിക്കാതിരുന്ന സുറിയാനിക്കാർ പ്രസ്തുത തീരുമാനങ്ങളെ എതിർത്തു. തുടർന്ന് മലങ്കര സുറിയാനിസഭയിലെ പല പള്ളികളിലും അന്തഃഛിദ്രങ്ങളും കലഹങ്ങളുമുണ്ടാവുകയും കുറേ പള്ളികൾ പൂർണ്ണമായും റോമൻ കത്തോലിക്കാ നിയന്ത്രണത്തിൽ വരികയും ബാക്കിയുള്ളവ സുറിയാനി പാരമ്പര്യത്തിൽ തുടരുകയും ചെയ്തു.
Our Mission
To foster unity, provide support during times of need, and celebrate our shared achievements as one family.
Our Vision
A connected, prosperous, and culturally grounded Edathara family that leaves a positive mark on the world.